Sports
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.21 വർഷത്തെ ക്രിക്കറ്റ് കരിയർ ആണ് ഇതോടെ അവസാനിച്ചത്.പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രാവോയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അടുത്ത സീസണില്‍ ടീമിന്റെ മെന്ററായി പ്രഖ്യാപിച്ചു.