Sports
ബോർഡർ -ഗവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരം നാളെ പെർത്തിൽ
പെർത്ത് : ബോർഡർ - ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് നാളെ മുതല്‍ ആരംഭിക്കും. പെർത്തിലെ ദി ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് മത്സരം.ഇന്ത്യൻ സമയം രാവിലെ 7.50നാണ് മത്സരം ആരംഭിക്കുക.രോഹിത് ശർമ്മയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക.രോഹിത് ശർമ്മക്ക് പകരം കെ എൽ രാഹുൽ ഇന്നിങ്സ് ഓപ്പൺ ചെയ്യും. പരിക്കേറ്റ ശുഭമാൻ ഗില്ലിന് പകരം ദേവദത്ത് പടിക്കൽ മൂന്നാം നമ്പറിൽ ഇറങ്ങാനാണ് സാധ്യത.
പേസ് ബൌളിംഗ് പിച്ചാണ് ആദ്യ ടെസ്റ്റിനായി ഒരുക്കിയിരിക്കുന്നത്. ജഡേജയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യത കുറവാണ്.
ബുമ്രക്കൊപ്പം സിറാജും ആകാശ് ദീപുമായിരിക്കും പേസ് ബൌളിംഗ് നയിക്കുക.
മിച്ചല്‍ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ഹോഷ് ഹേസല്‍വുഡ് എന്നീ സ്പെഷ്യലിസ്റ്റ് പേസർമാർക്കൊപ്പം മിച്ചല്‍ മാർഷാവും ഓസ്ട്രേലിയയുടെ നാലാം പേസർ. നതാൻ ലിയോണ്‍ സ്പെഷ്യലിസ്റ്റ് സ്പിന്നറാവും. ഉസ്മാൻ ഖവാജയ്ക്കൊപ്പം നതാൻ മക്സ്വീനിയാവും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.