Entertainment
ബോളിവുഡ് താരം സൽമാൻ ഖാന് നേരെ വധഭീഷണി മുഴക്കിയ 20 കാരൻ അറസ്റ്റിൽ
ബോളിവുഡ് നടന് സല്മാന് ഖാനും കൊലപ്പെട്ട മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിക്കും നേരെ വധ ഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ 20-വയസുകാരന് അറസ്റ്റില്‍. മുംബൈ പൊലീസ് നോയിഡയില്‍വെച്ചാണ് ഗുര്ഫാന് ഖാന് എന്നയാളെ കസ്റ്റഡിയിലെടുത്തത്. അഞ്ച് കോടിരൂപയാണ് ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം.നേരത്തെ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍ നിന്ന് സല്മാന് ഖാന് വധഭീഷണി ഉണ്ടായിരുന്നു.
തുടര്‍ന്ന് മുംബൈ പൊലീസ് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു.