inner-image

അമൽ നീരദ് സംവിധാനം നിർവഹിച്ച 'ബൊഗെയ്ൻവില്ല' എന്ന മലയാള സിനിമയിലെ ഗാനത്തിനെതിരെ പരാതിയുമായി സീറോ മലബാർ സഭ. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സുഷിൻ ശ്യാം ആണ്. ചിത്രത്തിലെ ഒരു ഗാനം ദിവസങ്ങൾക്കു മുൻപ് യൂട്യൂബിൽ വന്നിരുന്നു. ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി' എന്ന് തുടങ്ങുന്ന ഗാനം ക്രൈസ്തവ സമൂഹത്തിൻ്റെ വിശ്വാസങ്ങളെ വികലമാക്കുന്നു എന്നാണ് സീറോ മലബാർ സഭയുടെ പരാതി. ഗാനരംഗത്തിൽ കുഞ്ചാക്കോ ബോബനോടൊപ്പം ജ്യോതിർമയിയും അഭിനയിക്കുന്നു. ഇവരെ കൂടാതെ ചിത്രത്തിൽ ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ, വീണ നായർ എന്നിവരും അഭിനയിക്കുന്നു. ഒൿടോബർ 17ന് ചിത്രം തിയേറ്ററുകളിൽ എത്തും. ലാജോ ജോസിനോടൊപ്പം അമൽ നീരദും ചിത്രത്തിന്റെ രചനയിൽ പങ്കാളിയാണ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image