Politics
കേരളത്തിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. വയനാട്ടില്‍ മഹിളാ മോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നവ്യ ഹരിദാസ് മത്സരിക്കും. പാലക്കാട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാറും ചേലക്കരയില്‍ തിരുവില്വാമല പഞ്ചായത്തംഗം കെ.ബാലകൃഷ്ണനും മത്സരിക്കും. ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ പ്രമുഖ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥി പട്ടികയായി. യുഡിഎഫും എൽഡിഎഫും നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.മണ്ഡലങ്ങളിൽ പ്രവർത്തനവും ഇരു മുന്നണികളും ആരംഭിച്ചു കഴിഞ്ഞു.
വയനാട് ലോക്സഭാ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർഥി. എല്‍ഡിഎഫില്‍ സിപിഐ മത്സരിക്കുന്ന മണ്ഡലത്തില്‍ സത്യൻ മൊകേരിയാണ് സ്ഥാനാർഥി. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിട്ടുവന്ന ഡോ.പി.സരിനും ചേലക്കരയില്‍ മുൻ എംഎല്‍എ യു.ആർ.പ്രദീപും ഇടതു മുന്നണിക്കായി മത്സരിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിനായി പാലക്കാടും രമ്യഹരിദാസ് ചേലക്കരയിലും മത്സരിക്കും.