inner-image

കൊടുങ്ങല്ലൂർ: ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കൽ ജോർജ്ജിൻ്റെ മകൻ നിഖിൽ(24) ആണ് മരിച്ചത്. ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശം ശനിയാഴ്‌ച രാത്രിയിലായിരുന്നു സംഭവം. അപകട സാധ്യത അറിയാതെ പോയ ബൈക്ക് യാത്രികൻ കുഴിയിൽ വീഴുകയായിരുന്നു. റോഡ് നിർമ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്.ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image