Lifestyle
കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണരീതി ഇന്ത്യക്കാരുടേതെന്ന് വേള്‍ഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ റിപ്പോർട്ട്.
ജി-20 രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും പരിസ്ഥിതി സൗഹൃദപരമായ ഭക്ഷണ രീതി പിന്തുടരുന്നത് ഇന്ത്യയാണെന്ന് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ലിവിങ് പ്ലാനറ്റ് റിപ്പോർട്ടില്‍ പറയുന്നു.പരിസ്ഥിതിക്ക് തീരേ ദോഷംചെയ്യാത്ത തരത്തിലാണ് ഇന്ത്യക്കാരുടെ ഭക്ഷണ ഉപഭോഗരീതി. അതിനാല്‍ത്തന്നെ ഹരിഗൃഹ വാതക ബഹിർഗമനം കുറയും. ഇത് കാലാവസ്ഥയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നു. ഭക്ഷണ ഉപഭോഗ രീതിയില്‍ ഇന്ത്യയ്ക്ക് പിന്നാലെ മെച്ചപ്പെട്ട സ്ഥാനങ്ങള്‍ സ്വന്തമാക്കിയത് ഇന്തൊനീഷ്യയും ചൈനയുമാണ്.
ലോകത്ത് എല്ലാവരും ഇന്ത്യക്കാരുടെ ഭക്ഷണരീതികള്‍ പിന്തുടരുകയാണെങ്കില്‍ ആഹാര ഉത്പാദന ആവശ്യങ്ങള്‍ക്കായി ഈ ഭൂമി ധാരാളമാണെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയതലത്തില്‍ ഇന്ത്യ നടപ്പാക്കുന്ന മില്ലറ്റ് ക്യാംപയിനെയും റിപ്പോർട്ട് പ്രശംസിക്കുന്നുണ്ട്. മാറിവരുന്ന കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് അനുഗുണമായ സമീപനമാണിതെന്നും റിപ്പോർട്ട് പറയുന്നു.