Sports
ബാലണ്‍ ദി ഓര് പുരസ്കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രിക്ക്

ഈ വർഷത്തെ ബാലണ്‍ ദി ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി ഡിഫൻസീവ് മിഡ്ഫീല്‍ഡർ റോഡ്രി സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്ക് ആയും സ്പെയിൻ ദേശീയ ടീമിനായും നടത്തിയ പ്രകടനമാണ് റോഡ്രിയെ ഈ പുരസ്‌കാരം നേടാൻ സഹായിച്ചത്. ഈ വർഷത്തെ പുരസ്‌കാരത്തിന് ഏറ്റവും കൂടുതൽ സാധ്യത കല്പിച്ചിരുന്നത് വിനീഷ്യസ് ജൂനിയറിനായിരുന്നു.യൂറോ കപ്പുൾപ്പടെ 5 കപ്പുകൾ 2023-24 സീസണിൽ റോഡ്രി നേടി.ഡിഫൻസീവ് മിഡ്ഫീല്‍ഡർ ആയിരുന്നിട്ട് വരെ 12 ഗോളും ഒപ്പം 13 അസിസ്റ്റും താരം സംഭാവന നല്‍കി.
