inner-image


        പുരാണങ്ങളിൽ നിന്നുള്ള ഒരു പുരാതന ഐതിഹ്യത്തെ ആസ്പദമാക്കി നന്ദമൂരി ബാലകൃഷ്ണയുടെ മകനും എൻ.ടി.ആറിൻ്റെ ചെറുമകനുമായ മോക്ഷഗ്‌ന്യയെ നായകനാക്കി സംവിധായകൻ പ്രശാന്ത് വർമ്മ അണിയിച്ചൊരുക്കുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം മോക്ഷഗ്‌ന്യയുടെ പിറന്നാൾ ദിവസം നടന്നു.സുധാകർ ചെറുകുരിയും തേജസിനി നന്ദമുരിയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഉടനെ ആരംഭിക്കും. മോക്ഷഗ്‌ന്യയുടെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ സാമൂഹ്യമാധ്യമങ്ങളിൽ മികച്ചപ്രതികരങ്ങളാണ്  ലഭിച്ചുകൊണ്ടിരിക്കുന്നത്.

      അഭിനയം,നൃത്തം,ഫൈറ്റുകൾ എന്നിവയിൽ പ്രാവീണ്യം നേടിയത് മോക്ഷഗ്‌ന്യയുടെ പ്രകടനം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ. ഈ ചിത്രം സംവിധായകൻ പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെടുന്ന ചിത്രം ആയിരിക്കും. സോംബി റെഡ്ഡി, ഹനുമാൻ എന്നിവയാണ് പ്രശാന്ത് വർമ്മയുടെ പ്രശസ്തമായ ചിത്രങ്ങൾ ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ സംവിധാന ചുമതല ബാലകൃഷ്ണ മുൻകൈയെടുത്താണ് സീനിയർ സംവിധായകനായ പ്രശാന്ത് വർമ്മയെ ഏൽപ്പിച്ചത്. അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടും.

Ad Image Ad Image Ad Image Ad Image Ad Image Ad Image