Local News
ലൈംഗികാതിക്രമണ കേസിൽ നടൻ ബാലചന്ദ്രമേനോന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
ലൈംഗികാതിക്രമക്കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് നടന് ജാമ്യം അനുവദിച്ചത്.
നവംബര്‍ 21 വരെയാണ് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് നടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ഷൂട്ടിങ് സെറ്റില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി.ഷൂട്ടിംഗ് ലൊക്കേഷനിൽ വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് നടി പരാതിയിൽ പറഞ്ഞിട്ടുള്ളത് .എന്നാൽ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമെന്നാണ് ബാലചന്ദ്രമേനോന്റെ വാദം.