Crime News
നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയിലാണ് ബാലയെ അറസ്റ്റ് ചെയ്തത്.
നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പോലീസ് ആണ് അറസ്റ്റ് ചെയ്തത്.സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്നായിരുന്നു മുൻ ഭാര്യയുടെ പരാതി. ബാലയുമായി ജീവിക്കുന്ന സമയത്ത് ശരീരീരകമായിവ ഉപദ്രവിച്ചുവെന്നടക്കമുള്ള കാര്യങ്ങൾ പരാതിയിൽ പറയുന്നുണ്ടാണ് വിവരം.
ബാലയുടെ മാനേജരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതര വകുപ്പുകളാണ് ബാലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജെജെ ആക്റ്റ് ഉൾപ്പെടെ ചുമത്തി. പ്രായപൂർത്തിയാകാത്ത മകളെ മാനസികമായ ദുരിതത്തിലേക്ക് തള്ളിവിട്ടു എന്ന് പരാതിയിൽ പറയുന്നു. മകളെ സംരക്ഷിച്ചില്ല എന്നും പരാതി ചൂണ്ടിക്കാട്ടുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ബാലക്കെതിരെ കേസെടുത്തിട്ടുണ്ട്.