Local News
അപകടമുണ്ടായപ്പോൾ അച്ഛനൊപ്പമുണ്ടായിരുന്നത് ഞാനല്ലെന്ന് നടൻ ബൈജുവിന്റെ മകൾ ഐശ്വര്യ സന്തോഷ്.
ബൈജു സന്തോഷിന്റെ കാറപകടവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് ബൈജുവിന്റെ മകൾ ഐശ്വര്യ സന്തോഷ്. അച്ഛനൊപ്പം അപകടം നടന്ന സമയത്ത് കൂടെയുണ്ടായിരുന്നത് താനല്ലെന്നും അച്ഛന്റെ കസിന്റെ മകളായിരുന്നെന്നും ഐശ്വര്യ സന്തോഷ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ കുറിച്ച കുറുപ്പിൽ ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരാണെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.
’ഐശ്വര്യ സന്തോഷിന്റെ വാക്കുകള്‍' എന്റെ അച്ഛന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട വാർത്തകളിൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നെന്നു എല്ലാവരും പറയുന്ന വ്യക്തി ഞാനല്ല. അത് എന്റെ അച്ഛന്റെ കസിന്റെ മകളാണ്. ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാൻ ഇതൊരു സ്റ്റോറിയായി പോസ്റ്റ് ചെയ്യുന്നു.