Local News
85 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു
മണ്ണാർക്കാട് : മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി 85 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു.ചൊവ്വാഴ്ച രാവിലെയാണ് സംഭവം.പാലക്കാട് മുട്ടിക്കുളങ്ങര എം.എസ്.മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്ബതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്.ദമ്ബതികളുടെ ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. പുലർച്ചെ നാലിന് മുലപ്പാല്‍ കൊടുത്ത് കുട്ടിയെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയിരുന്നു.കുറച്ചുകഴിഞ്ഞ് നോക്കിയപ്പോള്‍ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.