Entertainment
ബിജുമേനോൻ നായകനാകുന്ന 'അവറാച്ചൻ & സൺസ് ' ചിത്രത്തിന്റെ പൂജ കഴിഞ്ഞു
ബിജുമേനോനെ നായകനാക്കി ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിർമ്മിക്കുന്ന അവറാച്ചൻ & സൺസിന്റെ പൂജ കൊച്ചിയിൽ നടന്നു. മാജിക് ഫ്രെയിംസ് നിർമ്മിക്കുന്ന 35മത് ചിത്രമാണ് ഇത്.ശ്രീനാഥ് ഭാസി,വിനയ് ഫോർട്ട്,ഗണപതി,ഗ്രേസ് ആന്റണി,പോളി വത്സൻ,അഖില ഭാർഗവൻ,പാർവതി ബാബു എന്നിവരാണ് മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം അമൽ തമ്പി ആണ് സംവിധാനം നിർവഹിക്കുന്നത്.അമല തമ്പിയുടെ പിതാവ് തമ്പിയും അദ്ധ്യാപികയായ രേഷ്മയും ചേർന്നാണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. ബിജുമേനോനും മറ്റു താരങ്ങളും പൂജക്ക് സന്നിഹിതരായിരുന്നു. ചിത്രീകരണം അടുത്ത ദിവസം ആരംഭിക്കും.