inner-image


ഇംഗ്ലണ്ടിനെതിരായ ആവേശകരമായ മത്സരത്തിൽ 28 റൺസിന്റെ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ 179 റൺസ് നേടി. ഹെഡ് 59 റൺസും, ഷോർട്ട് 41 റൺസും, ഇംഗ്ലിസ് 37 റൺസും സംഭാവന ചെയ്തതോടെ, ഓസ്ട്രേലിയക ഭേദപ്പെട്ട നിലയിലെത്തി .

   ഇതോടെ ഇംഗ്ലണ്ട് ടീമിന് 180 റൺസായി വിജയലക്ഷ്യം. ബാറ്റിംഗിലെ മികവ് ഓസ്‌ട്രേലിയൻ ടീം ബൗളിംഗിലും ഫീൽഡിംഗിലും തുടർന്നതോടെ, ഇംഗ്ലണ്ടിന് 180 റൺസ് നേടാൻ സാധിച്ചില്ല. 37 റൺസ് നേടിയ ലിവിംഗ്സ്റ്റൺ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ആയില്ല. ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ആബട്ട് 28 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ തകർത്തത് നിർണായകമായി.

    151 റൺസിന് പുറത്തായ ഇംഗ്ലണ്ട് 28 റൺസിന് തോല്‍ക്കുകയും ചെയ്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്‌ട്രേലിയ 1-0 എന്ന നിലയിൽ മുന്നിലെത്തി.

Ad Image Ad Image Ad Image Ad Image Ad Image Ad Image