Crime News
തൃശ്ശൂരിൽ മൂന്നിടങ്ങളിൽ വൻ ATM കവര്‍ച്ച; 60 ലക്ഷത്തോളം നഷ്ടമായതായി സൂചന
തൃശ്ശൂർ : തൃശ്ശൂരില്‍ വന്‍ എ.ടി.എം. കവര്‍ച്ച. മൂന്നിടങ്ങളിലായി എ.ടി.എമ്മുകളില്‍ നിന്ന് 60 ലക്ഷം രൂപയോളം നഷ്ടമായി. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ ATM കളിൽ നിന്നാണ് പണം നഷ്ടമായത്.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കും നാലുമണിക്കും ഇടയില്‍ കാറില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടി.എമ്മില്‍ നിന്ന് പണം കവർന്നിട്ടുള്ളത്. പോലീസ് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.