Politics
അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ഉടനെ ; പുതിയ മന്ത്രിസഭാ രൂപീകരണത്തോടൊപ്പം തന്നെ മന്ത്രിസഭ വികസനവും ഉണ്ടായേക്കും.
അരവിന്ദ് കെജ്‌രിവാൾ രാജിവെച്ച ഒഴിവിലേക്ക് പുതിയ മുഖ്യമന്ത്രി ആയ അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ഉടൻ നടക്കും. പുതിയ മന്ത്രിസഭ ഈയാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളോടൊപ്പം തന്നെ മന്ത്രിസഭാ വിപുലീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളുടെ ചർച്ചകളും ആരംഭിച്ചതായി അറിയുന്നു.
നിലവിലെ ചില മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം ഉണ്ടാവാനും സാധ്യതയുണ്ട് .
ഈ മാസം 26, 27 തീയതികളില്‍ നിയമസഭ സമ്മേളനവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പാണ് അരവിന്ദ് കെജ്‌രിവാളിനു മുന്നിലുള്ള ആദ്യ വെല്ലുവിളി, പഞ്ചാബിനും ദില്ലിയുമായി അതിര്‍ത്തി പങ്കിടുന്ന ഹരിയാനയിലെ സീറ്റുകള്‍ ലക്ഷ്യമിടുകയാണെന്നും ആം ആദ്മിയും കെജ്‌രിവാളും പ്രചാരണം ശക്തമാക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.