inner-image

അതിരപ്പിള്ളി വെറ്റിലപ്പാറയിൽ കോഴിക്കോട് നിന്നെത്തിയ വിനോദസഞ്ചാരികളുടെ കാർ കാട്ടാന തകർത്തു.വെറ്റിലപ്പാറ പെട്രോൾ പമ്പിന് സമീപത്തു വച്ചായിരുന്നു ആക്രമണം.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.കാറിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു.ശക്തമായ മഴയുള്ള സമയത്തായിരുന്നു ആക്രമണം ഉണ്ടായത്. ആനയുടെ ചവിട്ടേറ്റ് മുൻപിലെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു.കൂടാതെ കാറിനുള്ളിലെ എയർ ബാഗുകളും പുറത്തു വന്നു. പേടിച്ച് വിരണ്ട കാർ ഡ്രൈവർ നിർത്താതെ ഹോണടിച്ചപ്പോൾ ആന കാട്ടിലേക്ക് കയറിപ്പോകുകയായിരുന്നു.കാറിലുള്ള ആർക്കും പരിക്കുകളൊന്നും ഇല്ല.

Ad Image Ad Image Ad Image Ad Image Ad Image Ad Image