Crime News
മകളുടെ 19 വയസ്സുള്ള ആൺസുഹൃത്തിനെ പിതാവ് കുത്തി കൊലപ്പെടുത്തി; സംഭവം കൊല്ലത്ത്
മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തി കൊലപ്പെടുത്തി. കൊല്ലം ഇരവിപുരം സ്വദേശി അരുൺ (19) നെ വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ആണ് സംഘർഷത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തികൊന്നത്. പ്രതി പ്രസാദ് ശക്തികുളങ്ങര പോലീസിൽ കീഴടങ്ങി.
പ്രസാദിൻ്റെ മകളെ അരുൺ ശല്യം ചെയ്യുന്നെന്ന് പറഞ്ഞ് പ്രസാദും അരുണും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. പെൺകുട്ടിയുടെ ബന്ധുവീട്ടിൽ വച്ച് വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നത്. അരുണിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.