inner-image

ആറാട്ടുപുഴ : പൂരങ്ങളും ഉത്സവങ്ങളും വേലകളും സംരക്ഷിക്കുന്നതിന് വേണ്ടി ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി നാളെ വൈകിട്ട് 6ന് ക്ഷേത്രാങ്കണത്തിൽ പ്രതീകാത്മക പൂരം സം ഘടിപ്പിക്കുന്നു.നിലവിലെ വ്യവസ്‌ഥകൾ പാലിച്ച് പൂർവാചാരപ്രകാരം ആറാട്ടുപുഴ പൂരം ഉൾപ്പെടെയുള്ള പൂ രങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും പരമ്പരാഗത രീതിയിൽ നടത്താൻ പറ്റാത്ത സാഹചര്യമാണുള്ളത്. പൂരം നടത്തിപ്പ് ദുഷ്ക്കരമായ സാഹചര്യത്തിലാണ് 1443 വർഷത്തെ പഴമയുള്ള ആറാട്ടുപുഴ പൂരം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ പൂരങ്ങളും ഉത്സവങ്ങളും വേലകളും സംരക്ഷിക്കുകയും പൂർവികാചാരപ്രകാരം ഇവ നടത്തുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനും വേണ്ടി ബന്ധപ്പെട്ടവരുടെ അടിയന്തര ശ്രദ്ധ പതിയുന്നതിനായി പ്രതീകാത്മക പൂരം സംഘടിപ്പിക്കുന്നു. പൂരങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നവരും സംഘാടകരും ഭക്തരും ആസ്വാദകരും വിവിധ ക്ഷേത്ര ക്ഷേമസമിതികളും ഇതിൽ പങ്കെടുക്കും.

Ad Image Ad Image Ad Image Ad Image Ad Image Ad Image