Local News
ഷിരൂരിൽ ലോറിയിൽ നിന്നും കണ്ടെടുത്ത മൃതദേഹ ഭാഗങ്ങളുടെ DNA ഫലം വന്നു
ഷിരൂരിൽ ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെടുത്ത ലോറിയുടെ ക്യാബിനില്‍ ഉണ്ടായിരുന്ന മൃതദേഹഭാഗങ്ങള്‍ അര്‍ജുന്റേതു തന്നെ എന്ന് സ്ഥിരീകരിച്ചു. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ് ഷിരൂരില്‍ നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ ഒത്തുനോക്കിയത്. മംഗളൂരുവിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ലഭിച്ചത്. ഇനിയുള്ള നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി വൈകിട്ടോടെ അർജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നാളെ രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കാനാണ് തീരുമാനം.