Local News
അർജുന്റെ ലോറിയിൽ മകന്റെ കളിപ്പാട്ടവും : കണീരിലലിഞ്ഞ നിമിഷം
72 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ ബാക്കിയായത് ചില കണ്ണീർക്കാഴ്ചകൾ മാത്രം. അർജുന്റെ ബാഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് കിട്ടിയത്. ഇതിൽ കുടുതലും സകടത്തിൽ ആക്കിയത് മകന്റെ കളിപ്പാട്ടം കണ്ടപ്പോൾ ആണ്. അർജുന്റെ ലോറിയിൽ നിന്നും കണ്ടെത്തിയ കുട്ടിയുടെ കളിപ്പാട്ടം, അർജുന്റെ മകന് ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം ആയിരുന്നു. അർജുൻ മകനു വേണ്ടി വാങ്ങികൊടുത്തായിരുന്നു എന്ന് അനിയൻ അഭിജിത് പറഞ്ഞു.
ഇന്ന് രാവിലെയാണ് ഗംഗാവലി പുഴയില്‍ നിന്ന് അർജുന്റെ ലോറിയെ പൂർണ്ണമായും കരക്ക് എത്തിച്ചത്. ഇന്നലെ ലോറിയിയുടെ പകുതി ഭാഗം ഗംഗാവലി പുഴയിലും പകുതിഭാഗം കരയിലും ആയാണ് ഉണ്ടായിരുന്നത്. ഇന്നലെ വൈകീട്ടാണ് അർജുന്റെ ശരീരഭാഗങ്ങളും ലോറിയും പുഴയിൽ നിന്നു കണ്ടെടുത്തത്.
അർജുന്റെ മൃതദേഹം നാളെ കുടുംബത്തിന് വിട്ടുനല്‍കുന്നതായാണ് വിവരം. കര്‍ണാടക പൊലീസും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, സുരക്ഷിതമായ സംരക്ഷണത്തിലാവും മൃതദേഹം കേരളത്തിലേക്കുള്ള യാത്ര തിരിക്കുക. കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സംബന്ധിച്ച വിവരം ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇതിനുശേഷം, നാളെ ഉച്ചയോടെ ഡിഎന്‍എ പരിശോധനയുടെ ഫലം ലഭിക്കും, പ്രത്യേകിച്ച് ഈ പരിശോധനയ്ക്കായി എല്ലിന്റെ ഒരു ഭാഗം മംഗളൂരു എഫ്എസ്എല്‍ ലാബിലേക്ക് അയച്ചിട്ടുള്ളതായി പറയുന്നു.