Politics
കേരള ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാൻ മാറാൻ സാധ്യത.
വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ഗവർണർ പദവികളിൽ മാറ്റത്തിന് സാധ്യത. കേരളം, ഉത്തർ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗവർണർമാർ പദവിയിൽ തുടർച്ചയായി മൂന്ന് മുതൽ അഞ്ച് വർഷം വരെ പിന്നിട്ട സാഹചര്യത്തിലാണ് അഴിച്ച് പണിക്കുള്ള സാധ്യതയേറുന്നത്.
കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റെടുത്ത് അഞ്ച് വർഷം പിന്നിട്ടു കഴിഞ്ഞു. ആരിഫ് മുഹമ്മദ്ഖാന് മറ്റേതെങ്കിലും സംസ്ഥാനത്തെ ഗവർണർ സ്ഥാനമോ അല്ലെങ്കിൽ വേറെ ഏതെങ്കിലും ഉയർന്ന പദവിയോ നൽകുമെന്ന് സൂചനകളുണ്ട്. നിലവിൽ ആൻഡമാൻ നിക്കോബാറിന്റെ ലഫ്. ജനറലായ ദേവേന്ദ്ര കുമാർ ജോഷിക്ക് കേരളത്തിന്റേയോ ജമ്മു കശ്മീരിന്റേയോ ചുമതല നൽകാനാണ് സാധ്യത.