inner-image

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയക്കെതിരെ അർജന്റീനക്ക് തകർപ്പൻ ജയം.എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ തകർത്ത് വിട്ടത്.മെസ്സി ഹാട്രിക് നേടിയ മത്സരത്തിൽ  ലാതുറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരാണ് മറ്റുഗോള്‍ നേടിയത്.രണ്ട് അസിസ്റ്റുകളും മെസ്സിയുടേതായിട്ടുണ്ടായിരുന്നു.9-ാം മിനിറ്റില്‍ മെസ്സിയിലൂടെയാണ് അര്‍ജന്റീന ഗോള്‍വേട്ടയ്ക്ക് തുടക്കമിടുന്നത്. മാര്‍ട്ടിനെസ് നല്‍കിയ പന്ത് മെസി അനായാസം ഗോളാക്കി മാറ്റി. 43-ാം മിനിറ്റില്‍ മാര്‍ട്ടിനെസിലൂടെ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍. ഇത്തവണ മെസിയുടെ വക അസിസ്റ്റ്. ആദ്യപകുതി പൂര്‍ത്തിയാവുന്നതിന് മുമ്ബ് അര്‍ജന്റീന ഒരിക്കല്‍കൂടി മുന്നിലെത്തി. മെസി നല്‍കിയ ലോംഗ് പാസ് സ്വീകരിച്ച്‌ അല്‍വാരസ് ലീഡ് മൂന്നാക്കി ഉയര്‍ത്തി 69-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ നാലാം ഗോള്‍. ഇത്തവണ പകരക്കാരനായി എത്തിയ അല്‍മാഡയാണ് ഗോള്‍ നേടിയത്.  ശേഷിക്കുന്ന രണ്ട് ഗോളുകളും മെസിയുടെ വകയായിരുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image