Sports
ലോകകപ്പ് യോഗ്യത മത്സരത്തിൽ അവസാന നിമിഷം ജയിച്ചു കയറി ബ്രസീൽ; സമനിലയിൽ കുരുങ്ങി അർജന്റീന
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചിലിക്കെതിരേ അവസാന നിമിഷം രക്ഷപ്പെട്ട് ബ്രസീല്‍. പകരക്കാരന് ലൂയിസ് ഹെന്റികയാണ് ബ്രസീലിന്റെ വിജയ ഗോൾ നേടിയത്.രണ്ടാം മിനിറ്റില്‍ എഡ്വാര്‍ഡോ വാര്‍ഗസ് മികച്ച ഹെഡറിലൂടെ ചിലിയെ മുന്നിലെത്തിച്ചു.ആദ്യ പകുതിയുടെ അധിക സമയത്ത് ഇഗോര്‍ ജീസസ് ബ്രസീലിനെ ഒപ്പമെത്തിച്ചു. രണ്ടാംപകുതിയില്‍ ബ്രസീല്‍ നിരന്തരമായി ആക്രമിച്ചു കളിച്ചെങ്കിലും പന്ത് ചിലി വല കടത്താനായില്ല. തുടര്‍ന്ന് പകരക്കാരനായെത്തിയ ലൂയിസ് ഹെന്റിക വക 89-ാം മിനിറ്റിലായിരുന്നു വിജയ ഗോൾ പിറന്നത്.
മറ്റൊരു യോഗ്യതാ മത്സരത്തില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെ വെനസ്വേല സമനിലയില്‍ തളച്ചു. ആദ്യ പകുതിയില്‍ മുന്നിട്ടുനിന്ന അര്‍ജന്റീനയ്ക്കെതിരേ രണ്ടാം പകുതിയില്‍ നിര്‍ണായകമായ ഗോള്‍ നേടി വെനസ്വേല ഒരു പോയിന്റ് സ്വന്തമാക്കുകയായിരുന്നു. അര്‍ജന്റീനയ്ക്കായി 13-ാം മിനിറ്റില്‍ നിക്കോളസ് ഓട്ടമെന്‍ഡിയും വെനസ്വലക്കായി 65-ാം മിനിറ്റില്‍ സാളോമോന് റൊണ്ടനും ഗോള്‍ നേടി.