inner-image

മുംബൈ : ഇന്ത്യയിൽ നാലു പുതിയ റീട്ടെയിൽ ഷോപ്പുകൾകൂടി തുറക്കാൻ പദ്ധതിയുമായി ഐഫോൺ നിർമാതാക്കളായ ആപ്പിൾ. രാജ്യത്ത് മുംബൈയിലും ഡൽഹിയിലുമായി തുടങ്ങിയ രണ്ടു ഷോറൂമും വൻവിജയമായ സാഹചര്യത്തിലാണ് പുതിയനീക്കം. 2023 ഏപ്രിലിലായിരുന്നു ഈ ഷോറൂമുകളുടെ തുടക്കം. പുതുതായി മുംബൈയിലും ഡൽഹി -എൻ.സി.ആർ. മേഖലയിലും ഓരോ ഷോറൂമുവീതം തുറക്കുന്നതാണ് പരിഗണിക്കുന്നത്. ബെംഗളൂരു, പുണെ എന്നിവിടങ്ങളിലാണ് മറ്റു രണ്ടു ഷോറൂമും ആലോചിക്കുന്നത്.

                     ഇന്ത്യയിൽ ഐഫോണുകളുടെ വിൽപ്പന കുതിച്ചുയരുന്ന സാഹചര്യം മുൻനിർത്തി അടുത്തിടെ അവതരിപ്പിച്ച ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് ഫോണുകൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനും കമ്പനി തുടക്കമിട്ടു. ഇതോടെ ഐഫോൺ 16 സീരീസിലുള്ള എല്ലാ മോഡലുകളും ഇന്ത്യയിൽ ഉത്പാദനം നടക്കും.

Ad Image Ad Image Ad Image Ad Image Ad Image Ad Image