inner-image

കൊച്ചി : യുവതി യുവാക്കളെ, ഇദ്ദേഹത്തെ നമ്ബരുതെന്ന് പറഞ്ഞാണ് വിനായകന്റെ ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത്. മതരാഷ്‌ട്രീയ ഉടായിപ്പ് വിപ്ലവം ആണ് അന്‍വറിന്റേത് എന്നാണ് വിനായകന്‍ വിമര്‍ശിക്കുന്നത്. ' പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട് താങ്കളുടെ മതരാഷ്‌ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്. പൊതുജനം അത്രയ്‌ക്ക് ബോധമില്ലാത്തവരല്ല.

                                                    കുയിലിയെയും കര്‍താര്‍ സിംഗ് സാരഭയെയും മാതംഗിനി ഹാജ്‌റായേയും ഖുദിറാം ബോസിനെയും അബുബക്കറേയും മഠത്തില്‍ അപ്പുവിനെയും കുഞ്ഞമ്ബു നായരേയും ചിരുകണ്ടനെയും നിങ്ങളുടെ അനുയായികള്‍ മറന്നുകഴിഞ്ഞു.പിന്നെയല്ലേ പുത്തന്‍വീട് പി വി അന്‍വര്‍.താങ്കളുടെ മതരാഷ്‌ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ യുവതി യുവാക്കളെ, ഇദ്ദേഹത്തെ നമ്ബരുത്" നിങ്ങള്‍ നിങ്ങളുടെ സ്വന്തം രാഷ്‌ട്രീയത്തിലേക്ക് പറന്നു പോകൂ' എന്നാണ് വിനായകന്റെ കുറിപ്പ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image