inner-image


     ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്. ക്രിമിനൽ ബന്ധങ്ങളും ഫോൺ ചോർത്തലും സംബന്ധിച്ചും സർക്കാർ കൈകൊണ്ട നടപടികൾ അടിയന്തരമായി അറിയിക്കണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെട്ടു. പി വി അൻവർ എംഎൽഎയും ഒരു ഐപിഎസ് ഓഫീസറും തമ്മിലുള്ള ഫോൺ സംഭാഷണത്തിൻ്റെ എംഎൽഎ പുറത്തു വിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണെന്നും, സർക്കാരിന് പുറത്തുള്ള ചിലരുടെ സ്വാധീനത്തോടെ സർക്കാരിൻ്റെ അധികാരങ്ങൾ കവർന്നെടുക്കപ്പെടുന്നതായാണ് ഗവർണർ കത്തിൽ സൂചിപ്പിച്ചത്.


      പോലീസ് ഉദ്യോഗസ്ഥന്മാർക്ക് ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവരുമായുള്ള ബന്ധം ഉറപ്പാക്കുന്നതിന്, അവരുടെ സംഭാഷണങ്ങളിൽ നിന്നാണ് തെളിവുകൾ കിട്ടിയിട്ടുള്ളത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടുന്ന ഉദ്യോഗസ്ഥരുടെ ടെലിഫോൺ സംഭാഷണങ്ങൾ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥന്മാർ ചോർത്തുന്നത്, ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവുകളും മാർഗ്ഗ നിർദ്ദേശങ്ങളും തുറന്നു ലംഘിക്കുന്നതിന് തുല്യമാണ് . സംസ്ഥാനത്ത് ഒരു എംഎൽഎ ഒരു പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ടെലിഫോൺ സംഭാഷണങ്ങൾ ചോർത്തിയതെന്ന് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ഏറെ ഗുരുതരമായ കുറ്റമാണെന്ന് വ്യക്തമാക്കുന്നു

Ad Image Ad Image Ad Image Ad Image Ad Image Ad Image