inner-image

    പി.വി.അൻവറിനും കെ.ടി. ജലീലിനും അധികനാൾ സി പി എമ്മിൽ തുടരാനാവില്ലെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും കണ്ണിലുണ്ണികളായ ഇവർ ഇപ്പോൾ കണ്ണിലെ കരടായി മാറി കഴിഞ്ഞിരിക്കുന്നു. പാർട്ടിയിൽ നിന്ന് കൊണ്ട് തന്നെ പാർട്ടിക്കെതിരെ പടനയിക്കുന്ന ഇവർ മുഖ്യമന്ത്രിക്കെതിരെയാണ് മറഞ്ഞും തെളിഞ്ഞും അമ്പെയ്യുന്നത്.

       വർഗ്ഗീയപ്രീണനം കൊണ്ടു നടക്കുന്ന സിപിഎമ്മിന് തങ്ങളെ ഇനി ആവശ്യമില്ലെന്ന തിരിച്ചറിവ് അൻവറിനും ജലീലിനും അറിയാവുന്നതുകൊണ്ടാണ് കലാപമുണ്ടാക്കി രക്തസാക്ഷിത്വം വരിച്ച് പാർട്ടിക്ക് പുറത്ത് പോവാൻ ശ്രമിക്കുന്നത്. മുങ്ങുന്ന കപ്പലായ എൽഎഡിഎഫിൽ നിന്നും എടുത്തു ചാടാനാണ് ഇവർ ശ്രമിക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

Ad Image Ad Image Ad Image Ad Image Ad Image Ad Image