Politics
ഫ്ലാറ്റ് ഇടപാടിലൂടെ എഡിജിപി കള്ളപ്പണം വെളുപ്പിച്ചു ; സോളാർ കേസ് അട്ടിമറിക്കാൻ വലിയ തുകകൾ കൈപ്പറ്റി : പി.വി.അൻവർ
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഉൾപ്പെടെ വിജിലൻസ് അന്വേഷണം നേരിടുന്ന ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും പി വി അൻവർ എംഎൽഎ. കള്ളപ്പണം വെള്ളുപ്പിച്ചെന്നാണ് അൻവർ ആരോപിക്കുന്നത്, ഇതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സോളാർ കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചിരുന്നുവെന്നും ഇതിനായി പ്രതികളിൽ നിന്ന് വലിയ തുക കൈക്കൂലിയായി വാങ്ങിയെന്നും അൻവർ ആരോപിക്കുന്നു. കൂടാതെ, ഫ്ലാറ്റിടപാടുകൾ വഴി കള്ളപ്പണം വെളുപ്പിച്ചും, കവടിയാറിലെ വീട് ഉൾപ്പെടെ മറ്റ് 3 വീടുകളും അജിത്കുമാറിനുണ്ടെന്നുമാണ് പി.വി അൻവർ പറഞ്ഞു. 2016-ൽ, പട്ടം എസ് ആർ ഓയിൽ 33.8 ലക്ഷം രൂപയ്ക്ക് കവടിയാറിൽ എം ആർ അജിത് കുമാർ ഒരു ഫ്ലാറ്റ് വാങ്ങി.
സ്വന്തം പേരിൽ 2016 ഫെബ്രുവരി 19-ന് ഈ ഫ്ലാറ്റ് വാങ്ങിയ അജിത്, പത്ത് ദിവസം കഴിഞ്ഞ് ഫെബ്രുവരി 29-ന് 65 ലക്ഷം രൂപയ്ക്ക് അതേ ഫ്ലാറ്റ് വിറ്റു. 33 ലക്ഷത്തിലേക്ക് വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിനുശേഷം 65 ലക്ഷത്തിലേക്ക് വിറ്റതിന്റെ ഇടപാടുകൾ വിജിലൻസ് പരിശോധിക്കണമെന്ന് അൻവർ ആവശ്യപ്പെട്ടു. 10 ദിവസത്തിനുള്ളിൽ ഇതെല്ലാം എങ്ങനെ നടന്നുവെന്നറിയാൻ അന്വേഷണം ആവശ്യമാണ്. വലിയ നികുതി വെട്ടിപ്പ് ഈ ഇടപാടിൽ ഉണ്ടായിട്ടുണ്ടെന്നും, 55 ലക്ഷം രൂപ വിലയുള്ള ഫ്ലാറ്റ് എങ്ങനെ അജിത് കുമാറിന് 33 ലക്ഷത്തിന് ലഭിച്ചുവെന്നും അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
രേഖകൾ പ്രകാരം, 407,000 രൂപയുടെ അഴിമതി സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാത്രം നടത്തപ്പെട്ടിട്ടുണ്ടെന്നും, ഈ കാര്യവും വിജിലൻസ് പരിശോധിക്കണം. ഇതിനെ അടിസ്ഥാനമാക്കി, മുഖ്യമന്ത്രി, ഡി ജി പി എന്നിവർക്കു ഉടൻ പരാതി നൽകി മുന്നോട്ടുപോകുമെന്നും അൻവർ വ്യക്തമാക്കി. അജിത് കുമാറിന്റെ വിദേശ യാത്രകളെ കുറിച്ചുള്ള രേഖകളും വിവരാവകാശം പ്രകാരം ശേഖരിക്കുമെന്നും അൻവർ പറഞ്ഞു.