Entertainment
താരസംഘടനായ " അമ്മ" പിളർപ്പിലേക്ക്; ഹേമ്മ കമ്മിറ്റി റിപ്പോർട്ട് " അമ്മ" യെ വേട്ടയാടുന്നു
ഹേമ്മ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന മലയാള സിനിമ ലോകത്തിന്, താരസംഘടനയായ 'അമ്മ'യിലെ രാജി ഇരട്ട പ്രഹരമായി മാറുമോ?
അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് എന്ന 'അമ്മ'യില്‍ നിന്ന് താരങ്ങള്‍ പുറത്തുപോകാന്‍ ഒരുങ്ങുകയാണെന്ന് സൂചനയുണ്ട്. 'അമ്മ'യിൽ നിന്ന് രാജിവെച്ച് പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കാനായി ഒരു വിഭാഗം താരങ്ങള്‍ ഇതിനകം തന്നെ രംഗത്തെത്തി. ഇതോടെ 'അമ്മ' പിളരും എന്ന വാർത്ത സിനിമാ മേഖലയിലുടനീളം ശക്തമായി പ്രചരിക്കുന്നതായി അറിയുന്നു. 17 പുരുഷന്മാരും 3 വനിതകളും അടക്കം 20 പേർ പുതിയ ട്രേഡ് യൂണിയൻ രൂപീകരിക്കാനുള്ള ലക്ഷ്യത്തോടെ ഫെഫ്കയ്ക്ക് കത്ത് നൽകിയതായി റിപ്പോര്‍ട്ട്.
ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ഇത് സ്ഥിരീകരിച്ചു. 'അമ്മ'യുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച യുവതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേർ സംഘടന വിട്ടുപോകാന്‍ തയ്യാറെടുക്കുകയാണെന്ന് സൂചന. പുതിയ ട്രേഡ് യൂണിയൻ തുടങ്ങാനുള്ള സാധ്യതകളെക്കുറിച്ചാണ് താരങ്ങൾ അന്വേഷിക്കുന്നത്. 560 അംഗങ്ങൾ ഉള്ള 'അമ്മ'യിലെ ജനാധിപത്യ വിരുദ്ധ പ്രവൃത്തികളാണ് ഒരു വിഭാഗം താരങ്ങളെ 'അമ്മ' വിട്ടുപോകാന്‍ പ്രേരിപ്പിക്കുന്നത്. 'അമ്മ' അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായാണ് സംഘടന രൂപീകരിച്ചതെന്ന് പറയുന്നുണ്ടെങ്കിലും, അതിൽ ജനാധിപത്യ സ്വഭാവം ഇല്ലെന്ന് വാദിക്കുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന് സൂചനകൾ പറയുന്നു. ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിന് താരങ്ങൾ സമീപിച്ച കാര്യം ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. സംഘടന രൂപീകരിച്ച് പേരുവിവരം സഹിതം എത്തിച്ചാൽ പരിഗണിക്കാമെന്ന് ഫെഫ്ക നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.
' അമ്മ'യുടെ സ്വത്വം നിലനിര്‍ത്തിയുള്ള പരിഗണനയാണെന്ന്, പിളര്‍പ്പിലേക്കാണ് പോകുന്നതെന്നത് ശരിയല്ലെന്നും ഫെഫ്ക അറിയിച്ചു. ഘട്ടങ്ങളിലായാണ് താരങ്ങൾ ചര്‍ച്ചകള്‍ നടത്തിയതെന്നും ഫെഫ്ക്കയിലേക്ക് അംഗങ്ങളായി ചേർന്നേക്കാമോ എന്ന് ചോദിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഫെഫ്ക്കയില്‍ നിലവിൽ 21 യൂണിയനുകളുണ്ട്, പുതിയ യൂണിയന് അംഗീകാരം നൽകാൻ ബൈലോയും പ്രവര്‍ത്തനരീതിയും അംഗീകരിക്കപ്പെട്ടിരിക്കണം എന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
അമ്മ ഒരു ട്രേഡ് യൂണിയൻ അല്ലെന്നും, രണ്ടു തരത്തിലുള്ള സംഘടനാ പ്രവര്‍ത്തനം സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച 'പവര്‍ ഗ്രൂപ്പ്' സംവിധാനം 'അമ്മ' സംഘടനയില്‍ ശക്തമായി നിലനില്‍ക്കുന്നതായി, പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത നിരവധി താരങ്ങളുടെ സംഭാഷണങ്ങളിൽ നിന്ന് വ്യക്തമാക്കപ്പെടുന്നു. 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഴിമുതി യുക്തമാണെന്നും, എപ്പോഴും ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കാറുണ്ടെന്നും ഒരു വിഭാഗം തെളിവുകൾ നിരത്തി വാദിക്കുന്നുണ്ട്.
എന്നാല്‍, എല്ലാ വിമര്‍ശനങ്ങളെയും തള്ളി മുന്നോട്ടു പോകുന്ന ശക്തിയാവുകയാണ് ഈ 'പവര്‍ ഗ്രൂപ്പ്' എന്ന് വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പുകള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, പവര്‍ ഗ്രൂപ്പ് നിശ്ചയിക്കുന്ന വ്യക്തികള്‍ക്ക് വോട്ടു നേടുന്നതാണ് ഒരു കാലമായി നടന്നു വരുന്നതെന്ന ആക്ഷേപമുണ്ട്. പവര്‍ ഗ്രൂപ്പില്‍ ആരൊക്കെ ഉള്‍പ്പെടുന്നു എന്ന് ചോദിച്ചാല്‍ കൃത്യമായ മറുപടി ഇല്ല, ഒരുപറ്റം ആളുകള്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നില്ലെന്നും വിമര്‍ശനമുണ്ട്. പൊതു വേദികളിലോ മറ്റു സ്ഥലങ്ങളിലോ സംഘടനയിലെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്താല്‍, അപ്രഖ്യാപിത ‘നിരോധനം’ (BAN) നേരിടേണ്ടിവരും എന്ന ഭയമാണ് പലരെയും ചോദ്യം ചെയ്യാനിടയാക്കാത്തതെന്നും ആരോപണമുയരുന്നു.
ഇക്കഴിഞ്ഞ ജൂൺ 30-ന് കൊച്ചിയിൽ നടന്ന 'അമ്മ' ജനറല്‍ ബോഡി യോഗത്തിൽ, സംഘടനയിലെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ഒരു വിഭാഗം അംഗങ്ങൾ പരസ്യമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അതിന് കൃത്യമായ മറുപടി ലഭിക്കാതെ പഴയ എക്‌സിക്യൂട്ടീവ് അംഗങ്ങൾക്കെതിരെ വീണ്ടും ആക്ഷേപങ്ങൾ ഉയർന്നു.
മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു, ജനറൽ ബോഡി യോഗത്തിൽ വിടവാങ്ങല്‍ പ്രസംഗത്തിനിടെ വികാരാധീനമായി സംസാരിച്ചതും, അതേ സമയം, ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നത് എല്ലാവർക്കും വേണ്ടിയാണെന്നും, തന്റെ സന്തോഷത്തിനല്ലെന്നും പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ തന്നെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചതായും ബാബു ആക്ഷേപം ഉന്നയിച്ചു.