Technology
ചൈനയെ തടുക്കാന്‍ അമേരിക്കൻ പ്രിഡേറ്റർ ഡ്രോൺ; വാങ്ങാൻ ഒരുങ്ങി ഇന്ത്യ .
ഇന്തോ-പസഫിക്ക് മേഖലയിൽ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേനയെ സഹായിക്കുന്ന പ്രിഡേറ്റർ ഡ്രോൺ വേഗത്തില്‍ വാങ്ങാനുള്ള നീക്കവുമായി ഇന്ത്യ. ഈ വർഷം ജൂലൈ 30നാണ് 31 സായുധ പ്രിഡേറ്റർ ഡ്രോൺ വാങ്ങാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) പ്രിഡേറ്റർ ഡ്രോൺ ഇടപാടിന് അനുമതി നൽകിയത്.
അമേരിക്ക ആസ്ഥാനമായ ജനറൽ ആറ്റോമിക്സിൽ നിന്ന് വാങ്ങുന്ന ഇവയ്ക്ക് ഏകദേശം 3.1 ബില്യൺ യുഎസ് ഡോളറാണ് (ഏകദേശം 26 കോടി രൂപ) ഒരെണ്ണത്തിന് വിലവരുന്നത്. ഒക്ടോബർ 31ന് മുമ്പ് ഇവ വാങ്ങിയില്ലെങ്കിൽ നിർമാതാക്കൾ വില വർധിപ്പിക്കും എന്ന സാഹചര്യം പരിഗണിച്ചാണ് അതിവേഗ നീക്കം. 31 എംക്യു 9 ബി ഡ്രോണുകളും എയർ ടു ഉപരിതല മിസൈലുകളും ലേസർ ഗൈഡഡ് ബോംബുകളുമാണ് വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
16 പ്രിഡേറ്റർ ഡ്രോണുകൾ ഇന്തോ-പസഫിക്ക് മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ നാവികസേനക്ക് നൽകും. എട്ടെണ്ണം വീതം ഇന്ത്യൻ സൈന്യത്തിനും വ്യോമസേനക്കും നൽകും. രാജ്യാതിർത്തി കടന്നുള്ള സർജിക്കൽ സ്ട്രൈക്ക് പോലുള്ള ദൗത്യങ്ങൾക്കായിരിക്കും വ്യോമസേന ഇത് ഉപയോഗിക്കുക.