Politics
അമേരിക്ക പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാളെ വിധിയെഴുതും
47-ാമത് അമേരിക്കൻ പ്രസിഡന്റ് ആരാകും എന്നതിന് നാളെ വിധിയെഴുതും.ട്രംപ് രണ്ടാം തവണ പ്രസിഡന്റ് ആകുമോ? അതോ കമല ഹാരിസ് അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആകുമോ? അതാണ് ലോകം ഉറ്റു നോക്കുന്നത്.ഇരുപക്ഷത്തിനും കൃത്യമായ ഭൂരിപക്ഷം പറയാനാകാത്ത സ്വിങ് സ്റ്റേറ്റുകളാണ് അമേരിക്കൻ പ്രസിഡന്റ് ആരാകും എന്ന് തീരുമാനിക്കുക.സ്വിംഗിംഗ് സ്റ്റേറ്റ്സ് എന്നുവിളിക്കുന്ന ഏഴ് സംസ്ഥാനങ്ങളില്‍ ഇത്തവണ ട്രംപിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് സർവെകള്‍ നല്‍കുന്ന സൂചന. കഴിഞ്ഞതവണ നോർത്ത് കാരലിനയില്‍ മാത്രമാണ് ട്രംപ് വിജയിച്ചത്. ജനസമ്മതിയില്‍ ഇരുവരും വിവിധ വിഭാഗങ്ങളുടെ ശക്തമായ പിന്തുണയുള്ളവരാണ്. പ്രത്യേകിച്ച് വെള്ളക്കാരായ അമേരിക്കക്കാരുടെ ശക്തമായ പിന്തുണ ട്രംപിനുണ്ട്. അതിനാല്‍ തന്നെ ഇത്തവണ തിരഞ്ഞെടുപ്പ് കമലയ്‌ക്കും ട്രംപിനും ഏറെ നിർണായകമായി മാറുന്നു.