Local News
ആംബുലൻസ് പാടത്തേക്ക് മറിഞ്ഞ് അപകടം
രോഗിയെ ആശുപത്രിയിലാക്കി മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ആംബുലൻസ് പാടത്തേക്ക് മറിഞ്ഞ് അപകടം. നഴ്സിന് പരിക്കേറ്റു. പാലക്കാട് സ്വദേശിനി ബിൻസിക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയാണ് അപകടം. പാലക്കാട് നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് രോഗിയെ കൊണ്ടുപോയി തിരിച്ചുവരികയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.