Local News
ദേശീയ പാതയിൽ ആമ്പല്ലൂരിൽ ഗതാഗത കുരുക്ക് രൂക്ഷം
ആമ്പല്ലൂർ:
ദേശീയപാതയിൽ ആമ്പല്ലൂർ കേന്ദ്രീകരിച്ച് ഗതാഗത കുരുക്ക് വീണ്ടും രൂക്ഷം. തൃശൂർ ഭാഗത്തേ ക്കുള്ള റോഡിൽ കുറുമാലി മു തൽ ആമ്പല്ലൂർ വരെ ഏതാണ്ട് 2 കിലോമീറ്ററാണ് ഗതാഗതക്കുരു ക്ക്. ഞായർ വൈകിട്ട് അഞ്ചിന് തുടങ്ങിയ ഗതാഗതക്കുരുക്കിന് രാത്രി പത്തരയോടെ ആണ് അല്പം ആശ്വാസമായത്. തിങ്കളാ ഴ്ചയും രാവിലെ മുതൽ തന്നെ ഗതാഗതക്കുരുക്ക് തുടങ്ങി. വാ ഹനങ്ങളുടെ നിര നീണ്ടതോടെ കെഎസ്ആർടിസി ബസുകൾ ക്ക് പുതുക്കാട് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനും സ്റ്റാൻ ഡിൽ നിന്ന് ഇറങ്ങുന്നതിനും ബുദ്ധിമുട്ട് നേരിട്ടു. ആംബുലൻ സുകൾക്ക് പോലും കടന്നുപോ
കാൻ സാധിക്കാത്ത അവസ്ഥ യായിരുന്നു.
അടിപ്പാത നിർമാണത്തെ ത്തുടർന്നുള്ള നിയന്ത്രണങ്ങളും സർവീസ് റോഡ് നിർമാണം പൂർ ത്തിയാക്കാത്തതുമാണ് ഗതാഗ തകകുരുക്ക് സൃഷ്‌ടിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് വച്ച നിർദേശങ്ങളും നടപ്പായിട്ടില്ല. സെപളതംബർ 24നാണ് അടി പ്പാത നിർമാണം തുടങ്ങിയത്. 26ന് നിർമാണത്തിന്റെ പ്രാരംഭ പ്രവൃത്തികൾ ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും മുന്നറിയിപ്പോ ക്രമീകരണമോ ഒരുക്കാതെ, നേരത്തേ നിർമാണം തുടങ്ങുക യായിരുന്നു. തിരക്കുള്ള സമയ ങ്ങളിൽ ഇവിടെ പ്രത്യേക ക്രമീക രണം ഏർപ്പെടുത്തണമെന്ന് യാ ത്രക്കാർ ആവശ്യപ്പെട്ടു