inner-image

തൃശൂർ : കാൽനട യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം ആകുമെന്നു കരുതുന്ന ആകാശ പാത പൂർണ്ണമായി നവീകരിച്ച് ഇന്ന് ഉൽഘാടനം ചെയ്യും.മന്ത്രി എം ബി രാജേഷ് വൈകിട്ട് 5 മണിക്ക് ഉൽഘാടനം നിർവഹിക്കും.എല്ലാ പ്രവേശന കവാടങ്ങളിലും ലിഫ്റ്റും പടികളും ഉണ്ട്.പൂർണ്ണമായി ശീതീകരിച്ചതാണ് നടപ്പാത.സുരക്ഷക്കായി 20 സി സി ടി വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

മേയർ എം.കെ.വർഗീസ് അധ്യക്ഷനാകും. സെൻട്രലൈസ്ഡ് എയർ കണ്ടിഷനിങ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ മന്ത്രി കെ.രാജൻ നിർവഹിക്കും.മന്ത്രി ആർ.ബിന്ദു ലിഫ്റ്റുകളുടെ പ്രവർത്തനോദ്ഘാടനം ചെയ്യും. സൗരോർജ പാനലുകളുടെ പ്രവർത്തനോദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിർവഹിക്കും. സിസിടിവികൾ പി.ബാലചന്ദ്രൻ എംഎൽഎയും ഉദ്ഘാടനം ചെയ്യും.

Ad Image Ad Image Ad Image Ad Image Ad Image Ad Image