അജിത്തിൻ്റെ അടുത്ത ചിത്രം സിരുത്തൈ ശിവ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്
നിലവിൽ അജിത്ത് ഒരേസമയം രണ്ട് സിനിമകളിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്, മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയും ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രവും. ചിത്രീകരണം ആദ്യം ആരംഭിച്ച വിടാമുയർച്ചിയാണ് ആദ്യം റിലീസ് ചെയ്യാൻ സാധ്യതയെങ്കിലും ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായതിന് ശേഷമേ റിലീസ് വിവരം കൃത്യമായി അറിയാൻ കഴിയുകയുള്ളൂ. എങ്കിലും ഈ വർഷം നവംബറിലോ ഡിസംബറിലോ റിലീസ് ചെയ്യാനാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. 2025 ലെ പൊങ്കൽ റിലീസ് ആയി ഗുഡ് ബാഡ് അഗ്ലി പുറത്തുവരുമെന്ന് നിർമ്മാതാക്കൾ ആദ്യമേ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.
സിരുത്തൈ ശിവ ഇപ്പോൾ സൂര്യയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കങ്കുവയുടെ തിരക്കിലാണ്.