Entertainment
അജിത്ത് ചിത്രം വിഡാമുയര്‍ച്ചി ടീസർ ആരാധകരെ ത്രസിപ്പിക്കുന്നു; ചിത്രം പൊങ്കലിന് തിയറ്ററുകളിൽ
തമിഴ് സിനിമാസ്വാദകരും അജിത്ത് ആരാധകരും പ്രതീക്ഷയോടെ കാത്തിരുന്ന വിഡാമുയര്‍ച്ചിയുടെ ടീസർ റിലീസ് ചെയ്തു. ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമാട്ടോഗ്രാഫിയും ചേർന്നെത്തിയ ടീസർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാകുമിതെന്നാണ് സൂചന നൽകുന്നത്. ഹോളിവുഡ് ടച്ചിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചിത്രം 2025 പൊങ്കൽ ദിനത്തിൽ തിയറ്ററുകളിൽ എത്തും. ടീസർ കാണാം