Entertainment
ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിന് എ ആർ റഹ്മാന് അന്താരാഷ്ട്ര പുരസ്കാരം
ഈ വർഷത്തെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിന് എ ആർ റഹ്മാന് ലഭിച്ചു.വിദേശ ഭാഷകളിലുള്ള ഫീച്ചർ ഫിലിമുകളിലെ ഒർജിനൽ സ്കോർ വിഭാഗത്തിലാണ് ആടുജീവിതം പുരസ്കാരം നേടിയത്. ബ്ലസിയാണ് ആടുജീവിതം സംവിധാനം ചെയ്തിരിക്കുന്നത്.
ഓസ്കറിന് മുന്നോടിയായി വിതരണം ചെയ്യുന്ന പുരസ്കാരമായാണ് ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ അവാർഡ് വിശേഷിപ്പിക്കപ്പെടുന്നത്.