inner-image

തീയറ്ററുകളെ ചിരിപ്പിപ്പാൻ ഷാജി പാപ്പനും കൂട്ടരും വീണ്ടുമെത്തുന്നു. മിഥുൻ മാനുവല്‍ സംവിധാനം നിർവഹിച്ചു ജയസൂര്യ നായകനാവുന്ന ആട് സീരിയസിലെ പുതിയ കോമഡി എന്റർടൈയ്ൻമെന്റ് ചിത്രത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ചിത്രത്തിന് 'ആട് 3- വണ്‍ ലാസ്റ്റ് റൈഡ്' എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധാകൻ മിഥുൻ മാനുവല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുതിയ വിശേഷം പുറത്തുവിട്ടത്.

          തിരക്കഥയുടെ ആദ്യ പേജിന്റെ ലാപ്‌ടോപ്പ് സ്‌ക്രീനിന്റെ ചിത്രമാണ് മിഥുൻ മാനുവല്‍ പങ്കുവച്ചിരിക്കുന്നത്. കുറച്ച്‌ കാലത്തിന് ശേഷം, വിദൂരതയുടെ ഭൂതകാലത്തിലേക്ക്, വിദൂരമായ ഭാവിയിലേക്ക്, അലയടിക്കുന്ന പ്രക്ഷുബ്ദമായ വർത്തമാനത്തിലേക്ക്,.. ഒടുവില്‍ അവർ ഏറെ ആഗ്രഹിച്ച 'ലാസ്റ്റ് റൈഡി'ന് ഒരുങ്ങുകയാണ്' എന്ന കാപ്ഷനോടെയാണ് അദ്ദേഹം കാപ്ഷൻ പങ്കുവച്ചത്. ജയസൂര്യ, വിനായകൻ, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ് ഉള്‍പ്പെടെയുള്ള വൻ താരനിര ആട് 3യിലും ഉണ്ടാവാൻ സാധ്യതയുണ്ട് . 2024 മാർച്ചിൽ ആട് 3 വരുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും പിന്നീട് മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

Ad Image Ad Image Ad Image Ad Image Ad Image Ad Image