Local News
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യ ഇന്ന് രാജിവച്ചേക്കും.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം ഉയര്‍ന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഇന്ന് പദവി രാജിവെച്ചേക്കും.
ദിവ്യക്കെതിരേ സിപിഎം എന്ത് നടപടി സ്വീകരിക്കുമെന്ന് ഉറപ്പില്ലെങ്കിലും പദവി ഒഴിയാന്‍ നിര്‍ദേശിച്ചതായതാണ് വിവരം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവായ എന്‍ സുകന്യ പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കുമെന്നാണ് വിവരം. കണ്ണൂര്‍ കോര്‍പറേഷന്‍ പൊടിക്കുണ്ട് വാര്‍ഡില്‍ നിന്ന് 1023 വോട്ടിനാണ് സുകന്യ വിജയിച്ചത്.