ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് എഡിജിപി എംആർ അജിത്കുമാർ
തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാർ ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചു.സഹപാഠിയുടെ കൂടെ ക്ഷണപ്രകാരം പോയതാണന്നും അതൊരു സ്വകാര്യ സന്ദർശനം മാത്രമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു. 2023 മെയ് മാസത്തിലാണ് എഡിജിപി എം.ആർ അജിത്കുമാർ ദത്താത്രേയ ഹോസബലയുമായി കൂടിക്കാഴ്ച നടത്തിയത്. ആർഎസ്എസ് ക്യാംപിനിടെ പാറേമേക്കാവ് വിദ്യാ മന്ദിറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ആർഎസ്എസ് നേതാവിൻ്റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്പെഷ്യൽ ബ്രാഞ്ച് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്ന് പ്രതിപക്ഷ നേതാവ് നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു.