inner-image

എഡിജിപി പി വിജയനെ പുതിയ ഇന്റലിജൻസ് മേധാവിയായി നിയമിച്ചു. ഏലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ സസ്പെൻഷനിൽ ആയിരുന്നു പി വിജയൻ. അന്നത്തെ കേസിൽ എഡിജിപി എം.ആർ അജിത് കുമാറിന്റെ റിപ്പോർട്ട് പ്രകാരം സസ്പെൻഡ് ചെയ്യപ്പെട്ട പി വിജയൻ ഇന്ന് അതേ അജിത് കുമാറിന് പകരം വരുന്നത് കാലത്തിന്റെ കാവ്യനീതി. ഇന്റലിജൻസ് ചുമതലയിൽ നിന്ന് എം.ആർ അജിത് കുമാറിനെ ബറ്റാലിയൻ ചുമതലയിലേക്കാണ് മാറ്റിയത്.

                 പത്താം ക്ലാസിൽ തോറ്റ് പഠനം നിർത്തി കൂലിപ്പണി എടുത്ത് വീണ്ടും പഠിച്ച് ഐപിഎസ് നേടിയ വ്യക്തിയാണ് പി വിജയൻ. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പോലെയുള്ള നല്ല ആശയങ്ങൾക്ക് രൂപം നൽകി പോലീസിനെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇന്ത്യൻ ഓഫ് ദി ഇയർ പുരസ്കാരം നേടിയ മലയാളി SPC നോഡൽ ഓഫീസർ കൂടിയാണ് അദ്ദേഹം.

Ad Image Ad Image Ad Image Ad Image Ad Image Ad Image