inner-image

തൃശൂര്‍ : തൃശൂര്‍ തദ്ദേശ അദാലത്തിന് തുടക്കമായി .അദാലത്തുകള്‍ നടത്തേണ്ടാത്ത വിധം സംവിധാനങ്ങളെ കാര്യക്ഷമമാക്കണമെന്ന് തദ്ദേശസ്വയംഭരണ- എക്‌സൈസ്- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന തൃശൂര്‍ തദ്ദേശ അദാലത്ത് ജില്ലാതല ഉദ്ഘാടനം തൃശൂര്‍ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് സേവനം നിഷേധിക്കുന്ന രീതിയില്‍ ചട്ടങ്ങള്‍ പലതരത്തില്‍ വ്യാഖ്യാനിക്കുന്നത് ഒഴിവാക്കി മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് അദാലത്തുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ന്യായമായ ആവശ്യങ്ങള്‍ക്ക് നിലനില്‍ക്കുന്ന ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണ്. അത്തരം അവസരങ്ങളില്‍ ചട്ടങ്ങള്‍ പുനപരിശോധിക്കും. അതേസമയം, നിയമലംഘനങ്ങള്‍ സാധൂകരിക്കാനുള്ള അവസരമായി ഇതിനെ കാണരുതെന്നും മന്ത്രി വ്യക്തമാക്കി.


അദാലത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണം. കൂടുതല്‍ സാങ്കേതിത്വം കാണിച്ച് നടപടികളില്‍ വീഴ്ചയുണ്ടാകരുത്. ഉദ്യോഗസ്ഥര്‍ സുതാര്യത ഉറപ്പാക്കി ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. കൃത്യനിര്‍വഹണം നടത്തുന്നവരെ വേട്ടയാടാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ സംരക്ഷണം നല്‍കും. നിരവധി പൊതുതീരുമാനങ്ങള്‍ അദാലത്ത് മുഖേന സാധ്യമായി. ഇതുവരെ നടന്ന അദാലത്തുകളില്‍ കുറഞ്ഞ അനുകൂല തീരുമാനം ഉണ്ടായത് 86 ശതമാനമാണ്. ഏറ്റവും കൂടിയത് 99 ശതമാനവും. പുതിയതായി ലഭിക്കുന്ന പരാതികളില്‍ രണ്ടാഴ്ചകകം തീരുമാനമുണ്ടാവുമെന്നും മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image