inner-image

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 15 ഒഎസ് ഗൂഗിള്‍ പുറത്തിറക്കി. നിലവില്‍ ഡെവലപ്പര്‍മാര്‍ക്ക് മാത്രമാണ് ലഭ്യമാകുക. ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്സ് പ്രൊജക്ട് വഴി സോഴ്സ് കോഡും ലഭ്യമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ഡിവൈസുകള്‍ക്ക് അനുയോജ്യമായ കസ്റ്റം ഒഎസുകള്‍ നിര്‍മിക്കാം. വരുന്ന ആഴ്ചകളിലാണ് ആന്‍ഡ്രോയിഡ് 15 ഫോണുകളിലെത്തുക. ഗൂഗിള്‍ പിക്സല്‍ ഫോണുകളിലാണ് ആദ്യമെത്തുക. ടാബ് ലെറ്റുകള്‍ പോലുള്ള വലിയ സ്ക്രീനുകളിലെ മള്‍ടി ടാസ്കിങ്, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്. പുതിയ വോളിയം കണ്‍ട്രോള്‍ പാനല്‍, പാര്‍ഷ്യല്‍ സ്ക്രീന്‍ ഷെയറിങ്, ഫുള്‍ സ്ക്രീന്‍ ആപ്പുകള്‍ തുടങ്ങി ഒട്ടേറെ പുതിയ സൗകര്യങ്ങളുമായാണ് ആന്‍ഡ്രോയിഡ് 15 അവതരിപ്പിച്ചിരിക്കുന്നത്. വിന്‍ഡോസ് ലാപ്ടോപ്പിലെ വെബ് ക്യാമറയായി സ്മാര്‍ട്ഫോണിനെ മാറ്റാനുള്ള സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Ad Image Ad Image Ad Image Ad Image Ad Image Ad Image