Entertainment
മലയാള സിനിമയുടെ അമ്മ നടി കവിയൂർ പൊന്നമ്മ അന്തരിച്ചു.
മലയാള സിനിമയിലെ അമ്മ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടി കവിയൂർ പൊന്നമ്മ (79)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മലയാള സിനിമയിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം അഭിനയിച്ച കവിയൂർ പൊന്നമ്മയുടെ ആദ്യ ചിത്രം 1962 ലെ ശ്രീരാമ പട്ടാഭിഷേകം ആണ്.നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്