Local News
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ; നടന് ബൈജു അറസ്റ്റിൽ
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് നടന് ബൈജു സന്തോഷിനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം മ്യൂസിയം പോലീസ്. ഞായറാഴ്ച്ച അര്‍ധരാത്രി വെള്ളയമ്ബലത്ത് ബൈജു ഓടിച്ച കാര്‍ ബൈക്കിലും വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു.നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിച്ചതിനുശേഷം വേഗത്തില്‍ മുന്നോട്ടുപോയി പോസ്റ്റില്‍ ഇടിച്ചു. കണ്ട്രോള് റൂമിലെ പോലീസുകാരാണ് ബൈജുവിനെ മ്യൂസിയം സ്റ്റേഷനില്‍ എത്തിച്ചത്.പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.