International
അടിച്ചു മോനെ... അബുദബി ബിഗ് ടിക്കറ്റ് ഭാഗ്യം 46 കോടിയുടെ സമ്മാനം മലയാളിക്ക്
അബുദബി ബിഗ് ടിക്കറ്റിലൂടെ വമ്പൻ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളിയെ. 20 മില്യൺ ദിർഹമാണ് (46 കോടിയോളം ഇന്ത്യൻ രൂപ) പ്രിൻസ് കോലശ്ശേരി സെബാസ്റ്റിയന് ലഭിച്ചത്. സുഹൃത്തുക്കളുമായി ഷെയറിട്ട് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലാണ് പ്രിൻസിനെ വിജയിയായി പ്രഖ്യാപിച്ചത്. 197281 എന്നതായിരുന്നു പ്രിൻസിന്റെ ടിക്കറ്റ് നമ്പർ. ലഭിക്കുന്ന സമ്മാനത്തുക പത്തുപേർ വീതം പങ്കിട്ടെടുക്കും. 100 ദിർഹം വീതം ഓരോരുത്തരും ഷെയറിട്ടാണ് ടിക്കറ്റ് വാങ്ങിയത്