inner-image

തബല മാന്ത്രികൻ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. 73 വയസ്സായിരുന്നു . ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.തന്റെ ഏഴാം വയസ്സിൽ സം​ഗീത യാത്ര ആരംഭിച്ച സാക്കിര്‍ ഹുസൈൻ തന്റെ 12ാം വയസ്സോടെ തന്നെ ഇന്ത്യയിലുടനീളം പരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിനും ലോക സംഗീതത്തിനും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. 1951ല്‍ മുംബയിലാണ് സാക്കിറിന്റെ ജനനം. പദ്മശ്രീ (1988), പദ്മഭൂഷണ്‍ (2002), പദ്മവിഭൂഷണ്‍ (2023) തുടങ്ങിയ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു

Ad Image Ad Image Ad Image Ad Image Ad Image Ad Image