inner-image

ശ്രീലങ്കയെ 82 റണ്ണിന് തോൽപ്പിച്ചു ഇന്ത്യൻ വനിതാ ടീം ട്വന്റി 20 വേൾഡ് കപ്പിലെ സെമി പ്രതീക്ഷകൾ സജീവമാക്കി. ആദ്യ മത്സരത്തിൽ ന്യൂസിലാണ്ടിനോട് തോറ്റെങ്കിലും പിന്നീട് പാകിസ്താനെയും ഇപ്പോൾ ശ്രീലങ്കയേയും തോൽപ്പിക്കാൻ നമ്മുടെ വനിതാ താരങ്ങൾക്കായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എടുത്തു. പക്ഷെ മറുപടി ബാറ്റിംഗിൽ ശ്രീലങ്ക ഒരു പന്ത് ബാക്കി നിൽക്കെ 90 റൺസിന് എല്ലാവരും പുറത്തായി.

ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ ഹാർമീൻ പ്രീത് കൗർ 52 റൺസ് എടുത്തു. ഹർമീൻ തന്നെയാണ് കളിയിലെ താരവും.ബോളിങ്ങിൽ അരുന്ധതി റെഡ്‌ഡിയും മലയാളി താരം ആശ ശോഭനയും മൂന്നു വിക്കറ്റ് വീതം നേടി.പോയിന്റ് ടേബിളിൽ ഗ്രൂപ്പ്‌ എ യിൽ 4 പോയിന്റുമായി ഓസ്ട്രേലിയക്ക് പുറകിൽ രണ്ടാം സ്ഥലത്താണ് നിലവിൽ ഇന്ത്യ.

Ad Image Ad Image Ad Image Ad Image Ad Image Ad Image